സ്കോൾകേരള: ഡിസംബർ ഒന്ന്, എട്ട് തീയതികളിൽ ഓറിയന്റേഷൻ ക്ലാസ്
12:19 AM Nov 25, 2019 | Deepika.com
തിരുവനന്തപുരം: സ്കോൾകേരള മുഖേന ഹയർസെക്കൻഡറി കോഴ്സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത 2019-2021 ബാച്ചിലെ ഒന്നാം വർഷ വിദ്യാർഥികളുടെ നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായുളള ഓറിയന്റേഷൻ ക്ലാസുകൾ ഡിസംബർ ഒന്ന്, എട്ട് തീയതികളിൽ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. വിവരങ്ങൾക്ക് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.