മുക്കം: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു നിർബന്ധിത അവധിയിലെന്ന് സൂചന. നിലവിൽ ഷാജു കേസിൽ പ്രതിയല്ലെങ്കിലും അദ്ദേഹത്തോട് സ്കൂളിലേക്ക് വരേണ്ടതില്ലന്ന നിർദേശം നൽകിയതായാണ് വിവരം.
കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയിൽ കേസെടുത്ത ആദ്യ ദിനങ്ങളിൽ മാത്രമാണ് ഷാജു ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിലെത്തിയത്. തുടർന്ന് കേസ് വിവാദമായ സാഹചര്യത്തിൽ താത്ക്കാലികമായി മാറി നിൽക്കുകയായിരുന്നു. ഷാജുവിന് പകരക്കാരനായി മറ്റൊരു അധ്യാപകൻ ചാർജെടുത്തതായും വിവരമുണ്ട്. ആനയംകുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ മുക്കം ഉപജില്ലാ സ്കൂൾ കലോത്സവം നടന്നപ്പോൾ ഒരു ദിവസം പോലും ഷാജു ഇവിടെ എത്തിയിരുന്നില്ല. ബി.കെ. സിജുവിന്റെ നേതൃത്വത്തിലാണ് ഷാജുവിന്റെ ആദ്യഭാര്യ സിലി കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്നത്.
കൂടത്തായി: ഷാജു അവധിയിൽ
01:27 AM Nov 24, 2019 | Deepika.com