സ്നേ​ഹ​സേ​ന ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​നു തു​ട​ക്ക​മാ​യി

01:11 AM Nov 24, 2019 | Deepika.com
കൊ​​​ച്ചി: ആ​​​റു പ​​​തി​​​റ്റാ​​​ണ്ടി​​​ലെ​​​ത്തി​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ സ​​ചി​​ത്ര​​മാ​​​സി​​​ക​​യാ​​യ സ്നേ​​​ഹ​​​സേ​​​ന​​​യു​​​ടെ പു​​​തി​​​യ സം​​​രം​​​ഭം സ്നേ​​​ഹ​​​സേ​​​ന ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. ന​​​വ​​​മാ​​​ധ്യ​​​മ​​​ത്തി​​​ന്‍റെ സാ​​​ധ്യ​​​ത​​​ക​​​ൾ കു​​​ട്ടി​​​ക​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണ് സം​​​രം​​​ഭ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യം. സ്നേ​​​ഹ​​​സേ​​​ന ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സി​​​ന്‍റ വെ​​​ബ്സൈ​​​റ്റ്, www.nsehasena.org സി​​​പ്പി പ​​​ള്ളി​​​പ്പു​​​റം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

കു​​​ട്ടി​​​ക​​​ൾ, മാ​​​താ​​​പി​​​താ​​​ക്ക​​​ൾ, അ​​​ധ്യാ​​​പ​​​ക​​​ർ എ​​​ന്നി​​​വ​​​രെ ല​​​ക്ഷ്യ​​​മാ​​​ക്കി​​​യാ​​​ണു വെ​​​ബ്സൈ​​​റ്റ് തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ള്ള​​​ത്. കു​​​ട്ടി​​​ക​​​ൾ ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളാ​​​യി എ​​​ത്തു​​​ക​​​യും കു​​​ട്ടി​​​ക​​​ളി​​​ലേ​​​ക്കു മൂ​​​ല്യ​​​മെ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന മോ​​​ട്ടി​​​വേ​​​ഷ​​​ണ​​​ൽ ഹ്ര​​​സ്വ​​​ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ ലോ​​​ഞ്ചിം​​​ഗ് ഷാ​​​ജി മാ​​​ലി​​​പ്പാ​​​റ നി​​​ർ​​​വ​​​ഹി​​​ച്ചു. മോ​​​ട്ടി​​​വേ​​​ഷ​​​ണ​​​ൽ വീ​​​ഡി​​​യോ​​​ക​​​ളു​​​ടെ പ​​​ര​​​ന്പ​​​ര എ.​​കെ. പു​​​തു​​​ശേ​​​രി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ഷാ​​​ജി മാ​​​ലി​​​പ്പാ​​​റ​​​യു​​​ടെ ‘പൊ​​​തി​​​ച്ചോ​​​റ്’ പ​​​ര​​​ന്പ​​​ര​​​യി​​​ലെ പ്ര​​​ഥ​​​മ പു​​​സ്ത​​​ക​​മാ​​യ ‘അ​​​ധ്യാ​​​പ​​​നം: അ​​​നു​​​ഗ്ര​​​ഹ​​​വും ആ​​​ന​​​ന്ദ​​​വും’ റ​​​വ.​ ഡോ.​ ​​എ.​ അ​​​ട​​​പ്പൂ​​​ർ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ വി​​​ഷ്ണു ശ്യാം, ​​​ക​​​ലാ​​​മ​​​ണ്ഡ​​​ലം സ്വീ​​​റ്റി, ക​​​ലാ​​​മ​​​ണ്ഡ​​​ലം അ​​​മൃ​​​ത, ഛായാ​​​ഗ്ര​​​ഹ​​​ക​​​ൻ സി​​​ജോ​​​യി, മാ​​​ർ​​​ട്ടി​​​ൻ, ജി​​​നു കു​​​റ്റി​​​ക്കാ​​​ട്ടി​​​ൽ, ലി​​​ബി​​​ൻ, ജി​​​ബി​​​ൻ, ഗാ​​​യി​​​ക ദി​​​വി​​​ന, എ​​​ഴു​​​ത്ത് മാ​​​സി​​​ക പ​​​ത്രാ​​​ധി​​​പ​​​ർ ഫാ. ​​​റോ​​​യി തോ​​​ട്ടം എ​​​സ്​​​ജെ, സ്നേ​​​ഹ സേ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ഷെ​​​യ്സ് പൊ​​​രു​​​ന്ന​​​ക്കോ​​​ട്ട് എ​​​ന്നി​​​വ​​​രും പ്ര​​​സം​​​ഗി​​​ച്ചു.