തിരുവനന്തപുരം: സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങള്‍ വഴി നടക്കുന്ന പെന്ഷന് മസ്റ്ററിംഗിന് ഫീസ് ഈടാക്കാന്‍ പാടില്ലെന്നു കേരള സ്റ്റേറ്റ് ഐടി മിഷന് അറിയിച്ചു.
ഫീസ് ഈടാക്കുന്ന അക്ഷയ കേന്ദ്രങ്ങളെ സസ്പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് ഡയറക്ടര്‍ പറഞ്ഞു. ഒന്നാം നിലയില്‍ സ്ഥിതി ചെയ്യുന്ന അക്ഷയ കേന്ദ്രങ്ങളില്‍ ശാരീരികാസ്വാസ്ഥ്യം കാരണം എത്താന്‍ കഴിയാത്ത ഗുണഭോക്താക്കള്‍ക്കു പിന്നീട് ഏതെങ്കിലും ദിവസം താഴത്തെ നിലയില്‍ മസ്റ്റര്‍ നല്കുന്നതാണെന്ന അറിയിപ്പ് അക്ഷയ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കണം.
ഗുണഭോക്താക്കള്‍ എത്തേണ്ട തീയതിയും ഈ അറിയിപ്പില്‍ വേണം. കിടപ്പുരോഗികളുടെ മസ്റ്ററിംഗ് അതതു തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 11 മുതല്‍ 15 വരെ വീടുകളില്‍ചെന്നു പൂര്‍ത്തീകരിക്കണമെന്നും ഡയറക്ടര്‍ നിര്‍ദേശിച്ചു.
പെന്ഷന് മസ്റ്ററിംഗ്: അക്ഷയ കേന്ദ്രങ്ങള്‍ ഫീസ് ഈടാക്കരുതെന്ന് ഐടി മിഷന്
12:20 AM Nov 23, 2019 | Deepika.com