കൊച്ചി: നാരായണഗുരുകുലം സ്റ്റഡി സര്‍ക്കിള്‍ ഏര്‍പ്പെടുത്തിയ നിത്യചൈതന്യയതി പ്രതിഭാ പുരസ്കാരം ഷാജി മാലിപ്പാറ ഏറ്റുവാങ്ങി.
ബാലസാഹിത്യ രംഗത്തെ സേവനങ്ങള്‍ പരിഗണിച്ചാണു പുരസ്കാരം. പെരുമ്പാവൂരില്‍ നടന്ന ചടങ്ങില്‍ ജസ്റ്റീസ് പി. മോഹനദാസ് പുരസ്കാരം സമര്‍പ്പിച്ചു. അധ്യാപകനും എഴുത്തുകാരനുമായ ഷാജി മാലിപ്പാറ 40 ബാലസാഹിത്യ കൃതികള്‍ ഉള്‍പ്പെടെ 65 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കെസിബിസിയുടേതുള്പ്പടെ വിവിധ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ഇദ്ദേഹം 1992 മുതല്‍ തേവര സെന്റ് മേരീസ് സ്കൂള്‍ അധ്യാപകനാണ്. കോതമംഗലം മാലിപ്പാറ സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ ആലുവ അശോകപുരത്താണു താമസിക്കുന്നത്.
ഷാജി മാലിപ്പാറയ്ക്കു പുരസ്കാരം
11:09 PM Nov 22, 2019 | Deepika.com