ശമ്പളം: പി.സി. ജോർജ് നിവേദനം നല്കി
01:11 AM Nov 22, 2019 | Deepika.com
തിരുവനന്തപുരം: ഇപ്പോഴുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ ശന്പളം കുറച്ച് പെൻഷൻ 25000 രൂപയായി നിജപ്പെടുത്തണമെന്ന് പി.സി ജോർജ് എംഎൽഎ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്കി. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 80 ശതമാനവും 10 ലക്ഷത്തോളം വരുന്ന സർക്കാർ ഉദ്യോഗസ്ഥർക്കായി ചെലവഴിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനം ഏറെ പ്രതിസന്ധിയിൽ നില്ക്കുന്ന ഈ സാഹചര്യത്തിൽ ശന്പളകമ്മീഷനെ മരവിപ്പിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു.