തിരുവനന്തപുരം: പുതുതായി രൂപീകരിക്കുന്ന കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി പി.എസ്. രാജനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ജനറൽ മാനേജരായിരുന്നു പി.എസ്. രാജൻ.
കേരള വാട്ടർ അഥോറിറ്റി എംഡി എം. കൗശിഗനെ ലാൻഡ് ബോർഡ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.
ജലവിഭവ സെക്രട്ടറി ഡോ. ബി. അശോകിന് കേരള വാട്ടർ അഥോറിറ്റി എംഡിയുടെ അധിക ചുമതല നൽകി.
കെഎസ്ടിപി പ്രൊജക്ട് ഡയറക്ടർ രാജമാണിക്യത്തിന് കെഎസ്ഐഡിസി എംഡിയുടെ അധിക ചുമതല നൽകും.
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ട്രഡീഷണൽ നോളജ് ഇന്നവേഷൻ കേരളയിൽ എട്ട് താൽക്കാലിക തസ്തികകൾ സ്ഥിരം തസ്തികകളാക്കാൻ തീരുമാനിച്ചു.
വിവിധ ജില്ലകളിൽ ഗവണ്മെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർമാരായി കാസർഗോഡ്- കെ. ദിനേശ്കുമാർ (കാഞ്ഞങ്ങാട്), വയനാട്- ജോസഫ് മാത്യു (കാലാവധി നീട്ടി നൽകി), പാലക്കാട് - പി. അനിൽ (കൽപ്പാത്തി), തിരുവനന്തപുരം - എ. അബ്ദുൾ ഹക്കീം (വെന്പായം) എന്നിവരെ നിയമിച്ചു.
പി.എസ്. രാജൻ കേരള ബാങ്ക് സിഇഒ
01:11 AM Nov 22, 2019 | Deepika.com