പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം: കമ്മീഷൻ കേസെടുത്തു
01:11 AM Nov 22, 2019 | Deepika.com
തിരുവനന്തപുരം: വയനാട് സുൽത്താൻ ബത്തേരി സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ പി.സുരേഷും സ്വമേധയാ കേസെടുത്തു. സംസ്ഥാന പോലീസ് മേധാവി, ജില്ലാ കളക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവരോട് കമ്മീഷൻ റിപ്പോർട്ട് തേടി.