26 നും 27 നും സംസ്ഥാനത്ത മിൽമ ഡയറികൾ സന്ദർശിക്കാം
12:19 AM Nov 22, 2019 | Deepika.com
തിരുവനന്തപുരം: ദേശീയ ക്ഷീര ദിനമായ 26 നും, 27നും സംസ്ഥാനത്തെ 14 മിൽമ ഡയറികളും പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും സന്ദർശിക്കാനുള്ള അവസരം ഒരുക്കും. ഈ ദിവസങ്ങളിൽ ഡയറികളിൽ നിന്നും നേരിട്ടു മിൽമ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങാനും അവസരം ഒരുങ്ങുമെന്നു മിൽമ ചെയർമാൻ പി. എ. ബാലൻ മാസ്റ്റർ അറിയിച്ചു.