തിരുവനന്തപുരം: സംസ്ഥാന സർക്കാർ, കായിക യുവജന കാര്യാലയം വഴി തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നടപ്പിലാക്കുന്ന ഹൂപ്പ്സ് ബാസ്കറ്റ്ബോൾ പരിശീലന പദ്ധതിയിൽ വിദഗ്ധരായ പരിശീലകരെ താത്കാലിക അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നു.
സംസ്ഥാന/ദേശീയ, അന്തർദേശീയ തലങ്ങളിൽ ബാസ്കറ്റ്ബോൾ കളിച്ചിട്ടുള്ളവരും, ബാസ്ക്കറ്റ്ബോൾ ഐഛിക വിഷയമായി എൻഐഎസ്, ബിപിഇഡി എന്നിവയിൽ ഏതെങ്കിലും ഒന്നിൽ സർട്ടിഫിക്കറ്റ് കോഴ്സും പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റയും, സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും സഹിതം
sportskeralahoops@gmail.com ൽ 28 നകം അപേക്ഷിക്കണം.
ബാസ്കറ്റ്ബോൾ പരിശീലകരെ നിയമിക്കും
12:19 AM Nov 22, 2019 | Deepika.com