റേഷൻ കടകൾ ഡിസംബർ മൂന്നിന് തുറക്കില്ല
12:19 AM Nov 22, 2019 | Deepika.com
തൃശൂർ: സംസ്ഥാനത്തെ റേഷൻകടകൾ ഡിസംബർ മൂന്നിന് അടച്ചിട്ട് പാർലമെന്റ് മാർച്ച് നടത്തും. സംസ്ഥാനത്തിന്റെ റേഷൻ വിഹിതം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര നടപടിക്കും റേഷൻ കടകൾ സ്വകാര്യവത്കരിക്കുന്നതിനും എതിരേ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണു സമരം. പ്രധാനമന്ത്രിക്കും കേന്ദ്ര ഭക്ഷ്യമന്ത്രിക്കും രാഹുൽഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾക്കും നിവേദനം നൽകുമെന്നു സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.