മസ്കറ്റ്: കേരളീയരായ പ്രവാസികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സഹായ പദ്ധതിക്ക് തുടക്കമായി. ഈ പദ്ധതി പ്രാവർത്തികമാക്കുന്നതിന് ജിസിസി രാജ്യങ്ങളിൽ നോർക്ക ലീഗൽ കൺസൾട്ടന്റുമാരെ നിയമിച്ചു. തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്കും ചെറിയ കുറ്റകൃത്യങ്ങൾക്കും വിദേശ ജയിലുകളിൽ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികൾക്ക് നിയമസഹായം നല്കുന്നതിനുള്ള പദ്ധതിയാണിത്. കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിലാണ് പദ്ധതി നിലവിൽ വന്നത്. മറ്റു രാജ്യങ്ങളിലും ഈ പദ്ധതി ഉടൻ നിലവിൽ വരും.
ജോലിസംബന്ധമായി വിദേശ മലയാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഇതുവഴി നിയമസഹായം ലഭിക്കും. പ്രവാസി നിയമസഹായത്തിനുള്ള അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ്, മൂന്നാം നില, നോർക്ക സെന്റർ തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലോ ceonorkaroots.net, ceonorkaroota@gmail.com എന്ന ഇമെയിലിലോ സമർപ്പിക്കണം. വിശദവിവരങ്ങൾ ടോൾഫ്രീ നന്പരായ 1800 425 3939 (ഇന്ത്യയിൽനിന്നും). 00918802012345 (വിദേശത്തുനിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.
.
പ്രവാസി മലയാളികൾക്ക് ആശ്വാസമായി; നിയമ സഹായസെൽ പ്രവർത്തനം തുടങ്ങി
12:19 AM Nov 22, 2019 | Deepika.com