ദേശീയ വിദ്യാഭ്യാസ നയം: കൂടിയാലോചനകൾ നടത്തണമെന്നു നിയമസഭ
12:19 AM Nov 22, 2019 | Deepika.com
തിരുവനന്തപുരം: സംസ്ഥാന സർക്കാരുകളുമായും വിദ്യാഭ്യാസ വിചക്ഷണന്മാരുമായും കൂടുതൽ കൂടിയാലോചനകളും ചർച്ചകളും നടത്തിയ ശേഷമേ ദേശീയ വിദ്യാഭ്യാസ നയരേഖ അന്തിമരേഖയാക്കി അംഗീകരിക്കാവൂ എന്ന് പ്രമേയത്തിലൂടെ കേരള നിയമസഭ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടന മുന്നോട്ടു വച്ചിട്ടുള്ള ജനാധിപത്യ, മതനിരപേക്ഷ, സോഷ്യലിസ്റ്റ് മൂല്യങ്ങളും നിലപാടുകളും രൂപപ്പെടുത്താനുള്ള വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.