ജാള്യം മറയ്ക്കാനുള്ള പ്രസ്താവനയെന്നു ജോണി നെല്ലൂർ
12:19 AM Nov 21, 2019 | Deepika.com
തൃശൂർ: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവന ജാള്യം മറയ്ക്കാനാണെന്നു കേരള കോണ്ഗ്രസ് - ജേക്കബ് ചെയർമാൻ ജോണി നെല്ലൂർ. വാളയാർ കേസിൽ ജനരോഷം ആളിക്കത്തിയപ്പോൾ ജനശ്രദ്ധ തിരിച്ചുവിടാൻ പോലീസും സർക്കാരും ചേർന്നു നടത്തിയ ഗൂഢാലോചനയാണ് മാവോയിസ്റ്റ് വെടിവയ്പും യുഎപിഎ അറസ്റ്റുമെന്നു ജോണി നെല്ലൂർ ആരോപിച്ചു.