എ​ല്ലാം മ​റ​ന്ന് വി​സ്മ​യം തീ​ര്‍​ക്കാ​ര്‍ അ​വ​ര്‍ അ​ബു​ദാ​ബി​യി​ലേ​ക്കു പ​റ​ന്നു

12:08 AM Nov 21, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ബു​​​ദാ​​​ബി​​​യി​​​ല്‍ മാ​​​ജി​​​ക് പ്ര​​​ക​​​ട​​​ന​​​ത്തി​​​നാ​​​യി യാ​​​ത്ര തി​​​രി​​​ക്കു​​​ന്ന സാ​​​മൂ​​​ഹ്യ​​​നീ​​​തി വ​​​കു​​​പ്പ്, സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ മി​​​ഷ​​​ന്‍റെ അ​​​നു​​​യാ​​​ത്ര പ​​​ദ്ധ​​​തി​​​യു​​​ടെ അം​​​ബാ​​​സ​​​ഡ​​​ര്‍​മാ​​​രും എം ​​​പ​​​വ​​​ര്‍ ടീം ​​​അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യ സെ​​​റി​​​ബ്ര​​​ല്‍ പാ​​​ള്‍​സി ഓ​​​ട്ടി​​​സം ബാ​​​ധി​​​ത​​​രാ​​​യ കു​​​ട്ടി​​​ക​​​ള്‍​ക്ക് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ യാ​​​ത്ര​​​യ​​​യ​​​പ്പ് ന​​​ല്‍​കി. കു​​​ട്ടി​​​ക​​​ള്‍ എ​​​യ​​​ര്‍​പോ​​​ര്‍​ട്ടി​​​ലേ​​​ക്ക് പോ​​​കു​​​ന്ന​​​തി​​​നി​​​ടെ മ​​​ന്ത്രി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു യാ​​​ത്ര​​​യ​​​യ​​​പ്പ്. സ​​​ന്തോ​​​ഷം പ​​​ങ്കു​​​വ​​​യ്ക്കാ​​​ന്‍ കു​​​ട്ടി​​​ക​​​ള്‍​ക്ക് മ​​​ന്ത്രി​​​ത​​​ന്നെ കേ​​​ക്ക് മു​​​റി​​​ച്ച് ബൊ​​​ക്കെ ന​​​ല്‍​കി യാ​​​ത്ര​​​യാ​​​ക്കി. മ​​​റ്റു​​​ള്ള​​​വ​​​രെ​​​ക്കാ​​​ളും ത​​​ങ്ങ​​​ള്‍ ഒ​​​ട്ടും പി​​​ന്നി​​​ല​​​ല്ലെ​​​ന്ന് കാ​​​ണി​​​ച്ച് അ​​​വ​​​ര്‍ മ​​​ന്ത്രി​​​യു​​​ടെ കാ​​​ല്‍ തൊ​​​ട്ടു വ​​​ന്ദി​​​ച്ചു.

അ​​​ബു​​​ദാ​​​ബി​​​യി​​​ല്‍ 21 നാ​​​ണ് ഈ ​​​കു​​​ട്ടി​​​ക​​​ള്‍ മാ​​​ജി​​​ക് പ​​​രി​​​പാ​​​ടി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. അ​​​ബു​​​ദാ​​​ബി​​​യി​​​ലെ ഇ​​​ന്ത്യാ സോ​​​ഷ്യ​​​ല്‍ ആ​​​ൻ​​​ഡ് ക​​​ള്‍​ച്ച​​​റ​​​ല്‍ സെ​​​ന്‍റ​​​റി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണ് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. വി​​​ഷ്ണു, പി.​​​ആ​​​ര്‍. രാ​​​ഹു​​​ല്‍, രാ​​​ഹു​​​ല്‍, ശ​​​ര​​​ണ്യ സ​​​തീ​​​ഷ്, ശ്രീ​​​ല​​​ക്ഷ്മി എ​​​ന്നീ കു​​​ട്ടി​​​ക​​​ളാ​​​ണ് മാ​​​ജി​​​ക് അ​​​ക്കാ​​​ഡ​​​മി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഗോ​​​പി​​​നാ​​​ഥ് മു​​​തു​​​കാ​​​ടി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ അ​​​ബു​​​ദാ​​​ബി​​​യി​​​ലേ​​​യ്ക്ക് യാ​​​ത്ര തി​​​രി​​​ക്കു​​​ന്ന​​​ത്.

ശ്രീ​​​ല​​​ക്ഷ്മി​​​യു​​​ടേ​​​യും ശ​​​ര​​​ണ്യ​​​യു​​​ടേ​​​യും അ​​​മ്മ​​​മാ​​​രും സ​​​ഹാ​​​യി​​​ക്കാ​​​നാ​​​യി ചി​​​ന്നു​​​വും കൂ​​​ടെ​​​യു​​​ണ്ട്. മാ​​​ജി​​​ക് പ്ലാ​​​ന​​​റ്റി​​​ല്‍ ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം വേ​​​ദി​​​ക​​​ള്‍ പി​​​ന്നി​​​ട്ട​​​വ​​​രാ​​​ണ് ഈ ​​​കു​​​ട്ടി​​​ക​​​ള്‍. മാ​​​ത്ര​​​മ​​​ല്ല ഒ​​​രു മ​​​ണി​​​ക്കൂ​​​ര്‍ തു​​​ട​​​ര്‍​ച്ച​​​യാ​​​യി മാ​​​ജി​​​ക് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് ഇ​​​ന്ത്യ ബു​​​ക്ക് ഓ​​​ഫ് റി​​​ക്കാ​​​ര്‍​ഡ്സി​​​ല്‍ ഇ​​​ടം​​​പി​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷ​​​മി​​​ഷ​​​ന്‍ എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​മു​​​ഹ​​​മ്മ​​​ദ് അ​​​ഷീ​​​ലും യാ​​​ത്ര​​​യ​​​യ​​​പ്പ് ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.