കൂരാലി: ഓട്ടോറിക്ഷയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂരാലി ഇലവനാൽതാഴെ ഹസൻകുട്ടി(64) മരിച്ചു. ഇതേ അപകടത്തിൽ ഹസൻകുട്ടിയുടെ ഭാര്യയും ഓട്ടോഡ്രൈവറും നേരത്തെ മരിച്ചിരുന്നു. ഈ മാസം നാലിന് പൊൻകുന്നത്ത് പി.പി.റോഡിലുണ്ടായ അപകടത്തിൽ ഹസൻകുട്ടിയുടെ ഭാര്യ സുഹറാബീവി(60) അന്നുതന്നെ മരിച്ചു.
പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ കൂരാലി കുളങ്ങരയിൽ മുഹമ്മദ് റെഫീക്കും(34) മരണത്തിനു കിഴടങ്ങിയിരുന്നു. മക്കൾ: ജാസ്മി, പരേതനായ തൗഫീഖ്. മരുമകൻ:ഷാജഹാൻ, പായിക്കാട്ട്, ചിറക്കടവ്(ഖാദിബോർഡ് ഉദ്യോഗസ്ഥൻ, കോട്ടയം). കബറടക്കംഇന്ന് ഒന്നിന് കൂരാലിയിലുള്ള പനമറ്റം ജുമാമസ്ജിദ് കബർസ്ഥാനിൽ.
കൂരാലി അപകടം: പരിക്കേറ്റ മൂന്നാമത്തെയാളും മരിച്ചു
12:04 AM Nov 21, 2019 | Deepika.com