ജ്വല്ലറിയുടെ ഭിത്തി പൊളിച്ചു 2 കിലോ വെള്ളി കവർന്നു
11:42 PM Nov 20, 2019 | Deepika.com
പെരുമ്പാവൂർ: ജ്വല്ലറിയുടെ ഇടഭിത്തി പൊളിച്ച് അകത്തുകയറി രണ്ടു കിലോഗ്രാം വെള്ളിയും മേശയിലുണ്ടായിരുന്ന 6,000 രൂപയും കവർന്നു. പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള സംഗീത ജ്വല്ലറിയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു മോഷണം. പെരുമ്പാവൂർ പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.