തിരുവനന്തപുരം : ആറു മാസത്തിനിടയിൽ സംസ്ഥാനത്ത് 83,347 പൈപ്പ് ലൈനുകൾ തകരാറിലായതായി ജലവിഭവ മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു.
ഏറ്റവും കൂടുതൽ പൈപ്പുകൾ തകരാറിലായത് തിരുവനന്തപുരം ജില്ലയിലാണ്, 15502. എറണാകുളം-12032, തൃശൂർ -9267, മലപ്പുറം -7431, പാലക്കാട്- 6363, പത്തനംതിട്ട -5546, ആലപ്പുഴ -5397, കൊല്ലം -5236, കണ്ണൂർ- 4042, കോട്ടയം -3957, കോഴിക്കോട്- 2607, വയനാട് -2390, ഇടുക്കി- 1902, കാസർഗോഡ് -1679 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞളാംകുഴി അലി, പാറക്കൽ അബ്ദുള്ള എം.കെ.മുനീർ, പി.കെ.അബ്ദുറബ്, പി.സി.ജോർജ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി കൃഷ്ണൻകുട്ടി.
83,347 പൈപ്പ് ലൈനുകൾ തകരാറിലായി
11:42 PM Nov 20, 2019 | Deepika.com