മൂലമറ്റത്ത് ഇന്നലെ വൈദ്യുതി ഉത്പാദനം നിർത്തിവച്ചു
01:12 AM Nov 20, 2019 | Deepika.com
തൊടുപുഴ: ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവർഹൗസിൽ ഇന്നലെ ആറു ജനറേറ്ററുകളുടെയും പ്രവർത്തനം നിർത്തിവച്ചു. കൂളിംഗ് സിസ്റ്റത്തിലുണ്ടായ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് മൂന്നുംനാലും അഞ്ചും ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തിവച്ചത്. അറ്റകുറ്റപണി പൂർത്തിയായതോടെ വൈകുന്നേരത്തോടെ ഈ മൂന്നു ജനറേറ്ററുകളുടെയും പ്രവർത്തനം പുനരാരംഭിച്ചു.