തിരുവനന്തപുരം: ശബള വർധന ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്നു രണ്ടു മണിക്കൂർ ഒപി ബഹിഷ്കരിക്കും. അത്യാഹിത വിഭാഗം, ഐസിയു, ലേബർ റൂം, അത്യാഹിത ശസ്ത്രക്രിയകൾ, മറ്റു അത്യാഹിത സേവനങ്ങൾ എന്നിവയെ സമരത്തിൽനിന്നു ഒഴിവാക്കിയിട്ടുണ്ട്.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ ഓഫീസ്, കോളജ് പ്രിൻസിപ്പൽമാരുടെ ഓഫീസ് എന്നിവയ്ക്കു മുന്നിൽ ഡോക്ടർമാർ ധർണയും പ്രകടനവും നടത്തുമെന്ന് കേരള സർക്കാർ മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ അറിയിച്ചു. സൂചനാസമരംകൊണ്ടുഫലമില്ലെങ്കിൽ ഈ മാസം 27 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംഘടന അറിയിച്ചു.
മെഡി. കോളജ് ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിക്കും
01:12 AM Nov 20, 2019 | Deepika.com