കോട്ടയം: കെസിവൈഎം യുവതികളുടെ ശക്തീകരണത്തിനും വളർച്ചയ്ക്കുംവേണ്ടി നിലകൊണ്ടിട്ടുള്ളതാണെന്ന് തോമസ് ചാഴികാടൻ എംപി. വിജയപുരം രൂപതയുടെ ആതിഥേയത്വത്തിൽ നടത്തപ്പെട്ട കെസിവൈഎം സംസ്ഥാന വനിത ക്യാന്പ് ‘പ്രചോദിനി-2019’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് ഡെലിൻ ഡേവിഡ് അധ്യക്ഷത വഹിച്ചു. വിജയപുരം രൂപത ചാൻസലർ മോണ്‍. ജോസ് നവസ് മുഖ്യപ്രഭാഷണം നടത്തി. മൂന്നു ദിവസങ്ങളിലായി നടന്ന ക്യാന്പിന്റെ സമാപനസമ്മേളനം സാമൂഹിക പ്രവർത്തകയും ട്രെയിനറുമായ നിഷ ജോസ് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ 32 രൂപതകളിൽനിന്നുള്ള യുവതികൾ പങ്കെടുത്ത ക്യാന്പിൽ സമൂഹത്തിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ, വിശ്വാസവും പ്രബുദ്ധതയും, സ്ത്രീകളും ആരോഗ്യപ്രശ്നങ്ങളും തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകളും സംഘടിപ്പിക്കപ്പെട്ടു. സിസ്റ്റർ റോസ് മെറിൻ എസ്ഡി, സിറിയക് ചാഴികാടൻ, ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ഫാ. ജോണ്‍ വിയാനി, സിസ്റ്റർ റാണി സിഎംഎം, റോസ്മോൾ ജോസ്, കെ.എസ്. ടീന, ഡെനിയ സിസി ജയൻ, ബിജോ പി. ബാബു, ജോസ് റാൽഫ്, തേജസ് മാത്യു കറുകയിൽ, ഷാരോണ്‍ കെ. റെജി തുടങ്ങിയവർ പ്രസംഗിച്ചു.
കെസിവൈഎം സംസ്ഥാന വനിതാ ക്യാന്പ് തുടങ്ങി
12:07 AM Nov 20, 2019 | Deepika.com