തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്കൂളുകളിൽ 1999 മുതൽ ജോലി ചെയ്യുന്ന സൂപ്പർ ന്യൂമററി ലാബ് അസിസ്റ്റന്റുമാർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ അനുവദിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.
ഓൾ കേരള ലാസ്റ്റിസ്റ്റന്റുമാരുടെ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പെഷൽ റൂളിനുമുന്പ് നിയമിതരായിരിക്കുന്ന മുഴുവൻ ലാബ് അസിസ്റ്റന്റുമാരും റെഗുലറൈസ്ഡാണെന്നും സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹതയുള്ള ഇവരെ അവഗണിക്കാൻ പാടില്ലെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് റോഷി അഗസ്റ്റിൻ എംഎൽഎ അധ്യക്ഷ പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
ഹയർ സെക്കൻഡറി സ്കൂളുകളിൽ ജോലി ചെയ്യുന്ന സൂപ്പർ ന്യൂമററി ലാബ് അസിസ്റ്റന്റുമാരെ പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്ക് തള്ളിവിടാനുള്ള നീക്കം ഉപേക്ഷിക്കുക, സ്പെഷൽ റൂൾ ഇറങ്ങുന്നതിനുമുന്പ് നിയമിക്കപ്പെട്ട ലാബ് അസിസ്റ്റന്റുമാരെ യോഗ്യതാ നിർണയ പരീക്ഷയിൽ നിന്ന് ഒഴിവാക്കുക, ശന്പള ഫിക്സേഷനിലെ അപാകതകൾ പരിഹരിക്കുക, ലാബ് അസിസ്റ്റന്റുമാരുടെ നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത പ്ലസ്ടുവാക്കി ഉയർത്തുക, തസ്തികയ്ക്ക് തുല്യമായ ശന്പളം നൽകുക, അർഹരായ ലാബ് അസിസ്റ്റിന്റുമാർക്ക് യോഗ്യതക്കനുസരിച്ച് പ്രമോഷൻ നൽകുക, ഹയർ സെക്കൻഡറി വിഭാഗത്തിന് ഓഫീസ് സ്റ്റാഫിനെ നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്.
സൂപ്പർ ന്യൂമററി ലാബ് അസിസ്റ്റന്റുമാർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ അനുവദിക്കണം: തിരുവഞ്ചൂർ
11:11 PM Nov 19, 2019 | Deepika.com