തിരുവനന്തപുരം: യുഡിഎഫ് നിയമസഭാ കക്ഷിനേതാക്കളുടെ സംഘം ഇന്നു ശബരിമല സന്ദർശിക്കുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
യുഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ വി.എസ്.ശിവകുമാർ, പാറയ്ക്കൽ അബ്ദുള്ള, മോൻസ് ജോസഫ്, ഡോ. എൻ. ജയരാജ് തുടങ്ങിയവരാണു സന്ദർശനം നടത്തുന്നത്. ശബരിമല മണ്ഡലകാലം തുടങ്ങിയിട്ടും തീർഥാടകർക്കു നിരവധി അസൗകര്യങ്ങൾ നേരിടുന്നുവെന്നു വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിലാണു യുഡിഎഫ് നേതാക്കൾ സന്ദർശനം നടത്തുന്നത്.
യുഡിഎഫ് സംഘം ഇന്നു ശബരിമല സന്ദർശിക്കും
12:49 AM Nov 19, 2019 | Deepika.com