തിരുവനന്തപുരം: പിഎസ്സിക്കു റിപ്പോർട്ട് ചെയ്യേണ്ട അധ്യാപക ഒഴിവുകൾ അന്തർജില്ലാ സ്ഥലംമാറ്റത്തിനു നൽകാനാവില്ലെന്നു മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയിൽ പറഞ്ഞു.
നേരിട്ടുള്ള നിയമനത്തിനു പിഎസ്സിക്കു റിപ്പോർട്ട് ചെയ്യേണ്ട അധ്യാപക ഒഴിവുകൾ അന്തർജില്ലാ സ്ഥലംമാറ്റത്തിനു മാറ്റി നൽകിയാൽ അതു നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്നുളള നേരിട്ടുള്ള നിയമനങ്ങളെ പ്രതികൂലമായി ബാധിക്കും. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിലവിലുള്ള കേസുകളിൽ അന്തിമ ഉത്തരവു ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ തുടർനടപടികളുണ്ടാകൂയെന്നും ഗീതാഗോപിയുടെ സബ്മിഷനു മന്ത്രി മറുപടി നൽകി.
പിഎസ്സിക്കു റിപ്പോർട്ട് ചെയ്യേണ്ട അധ്യാപക ഒഴിവ് സ്ഥലംമാറ്റത്തിനു നൽകാനാവില്ല
12:48 AM Nov 19, 2019 | Deepika.com