തോ​ട്ട​വി​ള​ക​ളാ​യി റ​ന്പു​ട്ടാ​നും പ്ലാ​വും ഉ​ൾ​പ്പെ​ടു​ത്തും

12:48 AM Nov 19, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: തോ​​ട്ട വി​​ള​​ക​​ളു​​ടെ കൂ​​ട്ട​​ത്തി​​ൽ റ​​ന്പു​​ട്ടാ​​നും പ്ലാ​​വും മാ​​വു​​മൊ​​ക്കെ ഉ​​ൾ​​പ്പെ​​ടു​​ത്തി വി​​പു​ലീ​​ക​​രി​​ക്കാ​ൻ ഭൂ​​പ​​രി​​ഷ്ക​​ര​​ണ നി​​യ​​മ​​ത്തി​​ന്‍റെ ആ​​ക്ടി​​ൽ ഭേ​​ദ​​ഗ​​തി വ​​രു​​ത്തേ​​ണ്ട​തു​​ണ്ടെ​ന്നു ​റ​​വ​​ന്യു മ​​ന്ത്രി ഇ. ​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ നി​​യ​​മ​​സ​​ഭ​​യി​​ൽ അ​​റി​​യി​​ച്ചു. ഇ​​തി​​നാ​​യു​​ള്ള തു​​ട​​ർ​ന​​ട​​പ​​ടി​ സ​​ർ​​ക്കാ​​ർ ആ​​ലോ​​ചി​​ക്കു​​മെ​​ന്നും ജ​​യിം​​സ് മാ​​ത്യു​​വി​​ന്‍റെ സ​​ബ്മി​​ഷ​​നു മ​​റു​​പ​​ടി​​യാ​​യി മ​​ന്ത്രി അ​​റി​​യി​​ച്ചു.

1963ലെ ​​ഭൂ​​പ​​രി​​ഷ്ക​​ര​​ണ നി​​യ​​മ​​ത്തി​​ലെ വ്യ​​വ​​സ്ഥ പ്ര​​കാ​​രം നി​​ശ്ചി​​ത ഭൂ​​മി മാ​​ത്ര​​മേ വ്യ​​ക്തി​​ക​​ൾ​​ക്കും സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കു​​മൊ​​ക്കെ കൈ​​വ​​ശം വ​​യ്ക്കാ​​ൻ ക​​ഴി​​യൂ. തേ​​യി​​ല, കാ​​പ്പി, ഏ​​ലം, ക​​റു​​വ​​പ്പ​​ട്ട, കൊ​​ക്കോ തു​​ട​​ങ്ങി​​യ ഏ​​ഴി​​ന​​ങ്ങ​​ളാ​​ണു തോ​​ട്ട​​വി​​ള​​ക​​ളാ​​യി പ​​രി​​ഗ​​ണി​​ച്ചി​​ട്ടു​​ള്ള​​തെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.