തിരുവനന്തപുരം: കൃഷ്ണരാജപുരം-ബനാസ്വാടി സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കൊച്ചുവേളി- ബനാസ്വാടി, ബനാസ്വാടി -കൊച്ചുവേളി എക്സ്പ്രസ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി കൊച്ചുവേളി-ബനാസ്വാടി എക്സ്പ്രസ് 21, 23, 28, 30, ഡിസംബർ അഞ്ച്, ഏഴ് തീയതികളിൽ കൃഷ്ണരാജപുരം വരെ മാത്രമേ സർവീസ് നടത്തൂ.
ബനാസ്വാടി -കൊച്ചുവേളി എക്സ്പ്രസ് 22, 24, 29, ഡിസംബർ ഒന്ന്, ആറ്, എട്ട് തീയതികളിൽ കൃഷ്ണരാജപുരത്തു നിന്നായിരിക്കും സർവീസ് അരംഭിക്കുക.
എറണാകുളം-ബനാസ്വാടി പ്രതിവാര സൂപ്പർഫാസ്റ്റ് 24, ഡിസംബർ ഒന്ന്, എട്ട് തീയതികളിലും എറണാകുളം-ബനാസ്വാടി ദ്വൈവാര സൂപ്പർഫാസ്റ്റ് 18, 20, 25, 27, ഡിസംബർ രണ്ട്, നാല് തീയതികളിലും കൃഷ്ണരാജപുരം വരെ മാത്രമേ സർവീസ് നടത്തൂ.
ട്രെയിൻ നിയന്ത്രണം
10:59 PM Nov 18, 2019 | Deepika.com