കൊച്ചി: കേന്ദ്രം ഇറക്കുമതി ചെയ്യുന്ന സവാളയിൽനിന്നു പ്രതിമാസം 150 ടണ്‍ സംസ്ഥാനം ആവശ്യപ്പെടുമെന്നു മന്ത്രി പി. തിലോത്തമൻ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽനിന്നു കുറഞ്ഞ വിലയിൽ സവാളയും ഉള്ളിയും വാങ്ങാനുള്ള നീക്കം ഫലപ്രദമായിട്ടില്ല.
നേരത്തെ നാഫെഡിൽനിന്നു കുറഞ്ഞ വിലയിൽ സവാള വിതരണം നടത്തിയിരുന്നു. വിപണിയിൽ കാര്യക്ഷമമായി ഇടപെടാൻ സാധിച്ചത് ഉഴുന്ന് അടക്കമുള്ള ധാന്യങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്താൻ സഹായിച്ചു.
കേരളം കൂടുതൽ സവാള ആവശ്യപ്പെടും
01:39 AM Nov 18, 2019 | Deepika.com