മാ​​​ർ​​​ക്ക് ത​​​ട്ടി​​​പ്പ്: സ​​​മ​​​ഗ്ര അ​​​ന്വേ​​​ഷ​​​ണം വേ​​​ണമെന്ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല

01:13 AM Nov 17, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ മാ​​​ർ​​​ക്ക് ത​​​ട്ടി​​​പ്പി​​​ലൂ​​​ടെ, പ​​​രീ​​​ക്ഷ​​​യി​​​ൽ തോ​​​റ്റ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ജ​​​യി​​​പ്പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ പ​​​ഴു​​​ത​​​ട​​​ച്ചു​​​ള്ള സ​​​മ​​​ഗ്ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി കു​​​റ്റ​​​ക്കാ​​​രെ നി​​​യ​​​മ​​​ത്തി​​​നു മു​​​ന്നി​​​ൽ കൊ​​​ണ്ടു​​വ​​​ര​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

2016 മു​​​ത​​​ൽ 2019 വ​​​രെ​​​യു​​​ള്ള 16 പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ കൃ​​​ത്രി​​​മം ന​​​ട​​​ന്നു എ​​​ന്ന വി​​​വ​​​രം ഞെ​​​ട്ടി​​​ക്കു​​​ന്ന​​​താ​​​ണ്. ഇ​​​തി​​​ന്‍റെ വ്യാ​​​പ്തി ഇ​​​നി​​​യും വ​​​ർ​​​ധി​​​ക്കാ​​​നാ​​​ണു സാ​​ധ്യ​​​ത. വ​​​ള​​​രെ ആ​​​സൂ​​​ത്രി​​​ത​​​മാ​​​യി ന​​​ട​​​ന്ന ത​​​ട്ടി​​​പ്പാ​​​ണി​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം സ്ഥ​​​ലംമാ​​​റി​​​പ്പോ​​​യ ഒ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യി​​​ൽ മാ​​​ത്ര​​​മാ​​​യി കേ​​​സ് ഒ​​​തു​​​ക്ക​​​രു​​​ത്. വി​​​പു​​​ല​​​വും ആ​​​ഴ​​​ത്തി​​​ലു​​​ള്ള​​​തു​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണംത​​​ന്നെ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വേ​​​ണമെന്നും ചെന്നിത്തല പറഞ്ഞു.