പോലീസ് ഉദ്യോഗസ്ഥൻ സന്നിധാനത്തു കുഴഞ്ഞുവീണു മരിച്ചു
01:13 AM Nov 17, 2019 | Deepika.com
ശബരിമല: സന്നിധാനത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം എംഎസ്പി ക്യാമ്പിലെ കോഴിക്കോട് സ്വദേശി ബിജു(32)വാണ് മരിച്ചത്. ഇന്നലെ രാവിലെ മല കയറി സന്നിധാനത്തെത്തി ചുമതലയേറ്റ ശേഷമാണു കുഴഞ്ഞു വീണത്. ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.