ചങ്ങനാശേരി: ലോറിയിൽ ചാക്ക് അട്ടിവയ്ക്കുന്നതിനിടയിൽ കാൽ വഴുതി വീണ് പരിക്കേറ്റ ചങ്ങനാശേരി മാർക്കറ്റിലെ ഐഎൻടിയുസി ചുമട്ടുതൊഴിലാളി മരിച്ചു. മാടപ്പള്ളി വെങ്കോട്ട ആശാരിപ്പറന്പിൽ ദേവസ്യ ഫിലിപ്പ് (എ.ഡി. ജോയി-75) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.ചങ്ങനാശേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മാടപ്പള്ളി ചെറുപുഷ്പം പള്ളിയിൽ. ഭാര്യ പരേതയായ മേരിക്കുട്ടി പറാൽ നെൽപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: സൂസമ്മ, മാർട്ടിൻ, സവിത. മരുമക്കൾ: ബെന്നി, ജോർജുകുട്ടി, സാലമ്മ.
അപകടത്തിൽ പരിക്കേറ്റ ചുമട്ടുതൊഴിലാളി മരിച്ചു
01:13 AM Nov 17, 2019 | Deepika.com