തിരുവനന്തപുരം: പ്രവാസിമലയാളികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്ന പ്രവാസി നിയമ സഹായ പദ്ധതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു.
നിലവിൽ കുവൈറ്റ്, ഒമാൻ രാജ്യങ്ങളിൽ ഉണ്ടായിരുന്ന സേവനം ബഹ്റിൻ, അബുദാബി എന്നിവിടങ്ങളിലും ഇപ്പോൾ ലഭ്യമാണ്. മറ്റു രാജ്യങ്ങളിലും പദ്ധതി ഉടൻ നിലവിൽവരും.ബഹ്റിൻ, അബുദാബി എന്നിവിടങ്ങളിൽ നോർക്ക ലീഗൽ കൺസൾട്ടന്റുമാരെ നിയമിച്ചിട്ടുണ്ട്. തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്കും ചെറിയ കുറ്റകൃത്യങ്ങൾക്കും വിദേശ ജയിലുകളിൽ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികൾക്കു നിയമ സഹായം നൽകുന്നതാണു പദ്ധതി.
കൂടുതൽ വിവരങ്ങൾ ടോൾഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തുനിന്നു മിസ്ഡ് കോൾ സേവനം) ലഭിക്കും. അപേക്ഷാഫോം www.norkaroots.org ലഭിക്കും.
പ്രവാസി നിയമ സഹായസെൽ സേവനം കൂടുതൽ രാജ്യങ്ങളിലേക്ക്
12:24 AM Nov 17, 2019 | Deepika.com