തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താൻ യുഡിഎഫ് തീരുമാനം. ഇതിന്റെ ഭാഗമായി ഡിസംബർ 12ന് സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റുകളിലേക്കും ബഹുജനമാർച്ച് നടത്തുമെന്നു രമേശ് ചെന്നിത്തല.
ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്തിയ യുഡിഎഫ് യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ്-എമ്മിലെ രണ്ടു വിഭാഗങ്ങളെ യോജിപ്പിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. പ്രചാരണപരവും സംഘടനാപരവുമായ വീഴ്ചയാണു മൂന്നു സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുഡിഎഫിന്റെ ജില്ല, നിയോജകമണ്ഡലം, മണ്ഡലംതല പുനഃസംഘടന ഈ മാസം പൂർത്തിയാക്കും. തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾക്കു നേതൃത്വം നൽകുന്നതിന് എം.എം. ഹസൻ കണ്‍വീനറായി 12 അംഗ ഉപസമിതിക്കു രൂപംനൽകി.
ഡിസംബർ 12ന് യുഡിഎഫ് സെക്രട്ടേറിയറ്റ് മാർച്ച്
12:58 AM Nov 16, 2019 | Deepika.com