തിരുവനന്തപുരം: കൊല്ലം സ്വദേശിയും ചെന്നൈ ഐഐടിയിലെ വിദ്യാർഥിനിയുമായ ഫാത്തിമ ലത്തീഫിനെ ഐഐടി കാന്പസിൽ ആത്മഹത്യചെയ്ത കേസിന്റെ അന്വേഷണം ചെന്നൈ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലെ സെൻട്രൽ ക്രൈംബ്രാഞ്ചിനെ ഏല്പിച്ചിട്ടുണ്ടെന്നു ഡിജിപിയെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മന്ത്രി ജി. സുധാകരൻ മറുപടി നൽകി.
കുട്ടിയുടെ പിതാവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശിച്ചിരുന്നു.
ഊർജിത അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു സംസ്ഥാന പോലീസ് മേധാവി തമിഴ്നാട് പോലീസ് മേധാവിക്കു കത്തു നൽകിയിട്ടുണ്ടെന്നും എം. നൗഷാദിന്റെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.
ഫാത്തിമയുടെ മരണം ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതായി മുഖ്യമന്ത്രി
12:58 AM Nov 16, 2019 | Deepika.com