തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതിയുടെ വീട്ടിൽനിന്നു കേരള സർവകലാശാലാ മാർക്ക് ഷീറ്റുകൾ കണ്ടെടുത്തു. സ്വർണക്കടത്തു കേസിലെ പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റ്സ് നടത്തിയ റെയ്ഡിലാണു മാർക്ക് ഷീറ്റുകൾ കണ്ടെത്തിയത്. യൂണിവേഴ്സിറ്റിയുടെ സീൽ പതിപ്പിച്ച ഷീറ്റുകളിൽ മാർക്ക് രേഖപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ജൂണ്‍ 14നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റ്സ് വിഷ്ണു സോമസുന്ദരത്തിന്റെ തിരുമലയിലെ വീട്ടിൽ റെയ്ഡ് നടത്തിയത്. റെയ്ഡിൽ കേരള സർവകലാശാലയുടെ പൂരിപ്പിക്കാത്ത ആറ് മാർക്ക്ഷീറ്റുകൾ കണ്ടെത്തിയിട്ടുള്ളതായി ഡിആർഐയുടെ അന്വേഷണ റിപ്പോർട്ടിലാണു വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം നടത്താൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകുമെന്നു ഡിആർഐ അറിയിച്ചു.
സ്വർണക്കടത്ത് കേസിലെ പ്രതിയുടെ വീട്ടിൽനിന്നു കേരള മാർക്ക് ഷീറ്റുകൾ
12:58 AM Nov 16, 2019 | Deepika.com