കോട്ടയം: ചൈതന്യ കാർഷികമേളയും സ്വാശ്രയസംഘ മഹോത്സവവും 20 മുതൽ 24 വരെ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടത്തും. 19നു വൈകുന്നേരം അഞ്ചിനു പവിലിയൻ ഉദ്ഘാടനം ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു നിർവഹിക്കും.
20ന് രാവിലെ 10.15നു കെഎസ് എസ്എസ് പ്രസിഡന്റ് ഫാ. മൈക്കിൾ വെട്ടിക്കാട്ട് പതാക ഉയർത്തും. രണ്ടിനു മേള ഉദ്ഘാടനത്തിൽ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സുരേഷ് കുറുപ്പ്, മോൻസ് ജോസഫ്, അഗ്രിക്കൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർ ദേവേന്ദ്രകുമാർ സിംഗ് എന്നിവർ തിരിതെളിക്കും. ചലച്ചിത്രതാരം മിയ ജോർജ് പങ്കെടുക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു, വി.എൻ. വാസവൻ, ഏറ്റുമാനൂർ ബ്ലോക്ക് പ്രസിഡന്റ് ബീനാ ബിനു, ഏറ്റുമാനൂർ മുനിസിപ്പൽ ചെയർമാൻ ജോർജ് പുല്ലാട്ട്, അതിരന്പുഴ പഞ്ചായത്ത് പ്രസിഡന്റ് ലിസി ടോമി, ആർടിഒ വി.എം. ചാക്കോ, കെ.ബി. ദിവ്യ, വി.ആർ. ഹരിദാസ്, സിഐ എ.ജെ. തോമസ്, വിസിറ്റേഷൻ കോണ്ഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സിസ്റ്റർ കരുണ, തോമസ് കൊറ്റോടം, ചൈതന്യ പാസ്റ്ററൽ സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ഫാ. മാത്യു കൊച്ചാദംപള്ളി എന്നിവർ പ്രസംഗിക്കും. 6.30നു നാടകം. 21ന് 11നു കലാപരിപാടികൾ നടത്തും. 11.30ന് സെമിനാർ, മത്സരങ്ങൾ. മൂന്നിന് സമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും.
മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷതവഹിക്കും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തും. പ്രമുഖർ പ്രസംഗിക്കും. 6.30ന് നാടകം ജീവിതപാഠം.
22ന് 11നു കുട്ടികളുടെ കലാപരിപാടി മുഖ്യാതിഥി മാണി സി. കാപ്പൻ എംഎൽഎ. 11.30ന് സെമിനാർ. 12.15 മുതൽ മത്സരങ്ങൾ. 2.30ന് സമ്മേളനം മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ക്ഷീര കർഷക അവാർഡ് സമർപ്പണം മന്ത്രി കെ. രാജു നിർവഹിക്കും. ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് അനുഗ്രഹപ്രഭാഷണം നടത്തും. എംഎൽഎമാരായ പി.ജെ. ജോസഫ്, കെ.സി. ജോസഫ്, അനൂപ് ജേക്കബ്, റോഷി അഗസ്റ്റിൻ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ പ്രസംഗിക്കും. ഏഴിനു കലാസന്ധ്യ.
23ന് 11നു കലാപരിപാടികൾ, മത്സരങ്ങൾ. ഒന്നിനു ഹൈറേഞ്ച് മേഖലാ കലാപരിപാടിയിൽ ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയാകും. 2.30ന് സമ്മേളനം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. മാർ ജോസഫ് പണ്ടാരശേരിൽ അനുഗ്രഹപ്രഭാഷണം നടത്തും. എംപിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, എംഎൽഎമാരായ പി.സി. ജോർജ്, സി.കെ. ആശ, എൽദോ അബ്രാഹം, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് തുടങ്ങിയവർ പ്രസംഗിക്കും. ജോയി ചെമ്മാച്ചേൽ മെമ്മോറിയൽ കർഷക കുടുംബ പുരസ്കാരം സമർപ്പണം. 5.30നു പാന്പ് ബോധവത്കരണം-വാവ സുരേഷ്. 6.45നു കോമഡി മ്യൂസിക്കൽ നൈറ്റ്. 24ന് 11.15 കലാപരിപാടികൾ. സെമിനാർ-ഡോ. വി.എസ്. ദേവി രണ്ടിനു സമാപന സമ്മേളനം ഉദ്ഘാടനം ഉമ്മൻ ചാണ്ടി എംഎൽഎ നിർവഹിക്കും. ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകും. തോമസ് ചാഴികാടൻ എംപി മുഖ്യാതിഥിയായി പങ്കെടുക്കും. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സുരേഷ് കുറുപ്പ്, ഡോ. എൻ. ജയരാജ്, ന്യൂനപക്ഷ കമ്മീഷൻ വൈസ്ചെയർമാൻ ജോർജ് കുര്യൻ തുടങ്ങിയവർ പ്രസംഗിക്കും. നാലിനു കലാപരിപാടികൾ.
പത്രസമ്മേളനത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ, സിജോ തോമസ് എന്നിവർ പങ്കെടുത്തു.
ചൈതന്യ കാർഷിക മേള 20 മുതൽ 24 വരെ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ
12:40 AM Nov 16, 2019 | Deepika.com