കൊച്ചി: വാളയാര്‍ കേസിലെ പ്രതികളെ കോടതി വെറുതേ വിട്ടതിനെതിരേ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ നല്കിയ അപ്പീലില്‍ വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാര്‍ എന്നീ പ്രതികള്‍ക്കു കൂടി നോട്ടീസ് നല്കാന് ഹൈക്കോടതി നിര്‍ദേശം നല്കി. പ്രതികളുടെ പീഡനം സഹിക്കാനാവാതെ ഒമ്പതും 13ഉം വയസുള്ള സഹോദരികൾ ആത്മഹത്യ ചെയ്തെന്ന കേസിലാണ് തീരുമാനം.
ഇന്നലെ ഹര്‍ജി പരിഗണിക്കവേ അപ്പീലുകള്‍ വേഗം വാദം കേട്ട് വിധി പറയണമെന്ന് ഹര്‍ജിക്കാരി ആവശ്യപ്പെട്ടു. ഹര്‍ജിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വേഗം കേസ് കേള്‍ക്കാനാവുമെന്ന് ഡിവിഷന് ബെഞ്ചും വ്യക്തമാക്കി. തുടര്‍ന്നാണ് പ്രതികള്‍ക്ക് നോട്ടീസ് നല്കാന് ഉത്തരവിട്ടത്. 13കാരിയെ 2017 ജനുവരി 13നും ഒമ്പതു വയസുകാരിയെ 2017 മാര്‍ച്ച് നാലിനുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വാളയാര്‍ കേസ്: നാലു പ്രതികള്‍ക്കു കൂടി നോട്ടീസ്
11:52 PM Nov 15, 2019 | Deepika.com