പാലാ: റോഡരികിൽ നിർത്തി ലോഡ് ഇറക്കിക്കൊണ്ടിരുന്ന ലോറിയുടെ പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഇടപ്പാടി ചിറയത്ത് സി.വി. നന്ദകുമാർ (63) ആണ് മരിച്ചത്. ഏറ്റുമാനൂർ-പൂഞ്ഞാർ റോഡിൽ ഭരണങ്ങാനം മേരിഗിരി ആശുപത്രിക്ക് സമീപം അറവക്കുളം വളവിനടുത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് 12.30 ഓടെയാണ് സംഭവം.
ഇടപ്പാടിയിൽ നിന്ന് ഭരണങ്ങാനം ഭാഗത്തേക്കു പോവുകയായിരുന്നു ഓട്ടോറിക്ഷ. ഓട്ടോയിൽ യാത്രക്കാർ ഇല്ലായിരുന്നു. ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ ടി.എൻ. രാധാമണി ചെങ്ങന്നൂർ മുളക്കുഴ തയ്യിൽ കുടുംബാംഗം. മക്കൾ: അരുണ്‍ (ദുബായ്), അഖിൽ.
ലോറിക്കു പിന്നിൽ ഓട്ടോ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
11:52 PM Nov 15, 2019 | Deepika.com