രചനകൾ ക്ഷണിച്ചു
11:52 PM Nov 15, 2019 | Deepika.com
പാലാ: 2019ലെ തോമസ് പാലാ സാഹിത്യ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2019ൽ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള നോവലിനാണ് ഈ വർഷം അവാർഡ് നൽകുന്നത്. 25,000 രൂപയും പ്രശസ്തിപത്രവുമാണ് മീനച്ചിൽ താലൂക്ക് ലൈബ്രറി കൗണ്‍സിൽ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ്. രചയിതാക്കൾക്കും പ്രസാധകർക്കും കൃതികൾ സമർപ്പിക്കാം. അവസാന തീയതി- ഡിസംബർ 30. വിലാസം: ജോണ്സണ് പുളിക്കിയിൽ, മരങ്ങാട്ടുപിള്ളി പിഒ, കോട്ടയം ജില്ല - 686635, ഫോൺ: 9400651174.