കോട്ടയം: പുനർ നിർമിച്ച കോട്ടയം ലൂർദ് ഫൊറോന പള്ളി കൂദാശ 23ന് 2.30ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നിർവഹിക്കും. 28 മുതൽ ഡിസംബർ ഒന്നു വരെ ലൂർദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷിക്കും. ഡിസംബർ ഒന്നിന് ഇടവക ശതാബ്ദി ഉദ്ഘാടനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കും. കൂദാശ ചടങ്ങിൽ ആർച്ച്ബിഷപ് തോമസ് മാർ കുറിലോസ്, മാർ തോമസ് തറയിൽ എന്നിവർ സഹകർമികരായിരിക്കും.
5.30ന് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ഡോ. തോമസ് മാർ തിമോത്തിയോസ്, ഡോ. യൂഹാന്നോൻ മാർ ദിയാസ്കോറസ്, റവ. തോമസ് കെ. ഉമ്മൻ, ഡോ. ഗ്രിഗോറിയോസ് മാർ സ്തെഫാനോസ്, പ്രജ്ഞാനന്ദ തീർഥപാദ സ്വാമികൾ, ഇമാം എ.പി. ശിഫാർ അൽ കൗസരി, ഫാ. സെബാസ്റ്റ്യൻ പൂവത്തിങ്കൽ, ഫാ. ജോണ്‍ ചേന്നാകുഴി, എംപിമാരായ തോമസ് ചാഴികാടൻ, ആന്റോ ആന്റണി, ജോസ് കെ. മാണി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.എഫ്. തോമസ്, സുരേഷ്കുറുപ്പ്, കെ.സി. ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, മുനിസിപ്പൽ ചെയർപേഴ്സണ്‍ ഡോ. പി.ആർ. സോന, വി.എൻ. വാസവൻ, കൗണ്‍സിലർ ടി.എൻ. ഹരികുമാർ എന്നിവർ പ്രസംഗിക്കും.
24ന് രാവിലെ ഏഴിനു പുതിയ ബലിപീഠത്തിൽ ആദ്യത്തെ വിശുദ്ധ കുർബാന വികാരി റവ.ഡോ. ജോസഫ് മണക്കളവും അസിസ്റ്റന്റ് വികാരിമാരും ചേർന്ന് അർപ്പിക്കും. ഒന്‍പതിന് നിത്യാരാധനാ ചാപ്പൽ വെഞ്ചരിപ്പ് മാർ തോമസ് തറയിൽ നിർവഹിക്കും.
25നു വൈകുന്നേരം അഞ്ചിന് ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ ലത്തീൻ ക്രമത്തിലും 26നു വൈകുന്നേരം അഞ്ചിന് ഫാ. ജേക്കബ് ഈട്ടിത്തടത്തിൽ മലങ്കര ക്രമത്തിലും വിശുദ്ധ കുർബാനയർപ്പിക്കും. 27നു വൈകുന്നേരം അഞ്ചിനു കോട്ടയം ഫൊറോനയിലെ വൈദികർ വിശുദ്ധ കുർബാനയർപ്പിക്കും.
പത്രസമ്മേളനത്തിൽ വികാരി റവ.ഡോ. ജോസഫ് മണക്കളം, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആലുങ്കൽ, ജനറൽ കണ്‍വീനർ ഡോ. മാത്യൂ പാറയ്ക്കൽ, പാരിഷ് കൗണ്‍സിൽ സെക്രട്ടറി പ്രഫ. ബേബി സെബാസ്റ്റ്യൻ ഒറ്റപ്ലാക്കൽ, കെ.വി. മാത്യു കുന്നേൽ, തോമസ് തോമസ് പാലത്തിങ്കൽ, തോമസ് സെബാസ്റ്റ്യൻ ചൊവ്വാറ്റുകുന്നേൽ, പയസ് സ്കറിയ പൊട്ടംകുളം, കെ.കെ. മാത്യു കന്നുകൊളന്പിൽ, വി.എം. മാത്യു വാരണത്ത് എന്നിവർ പങ്കെടുത്തു.
കോട്ടയം ലൂർദ് ഫൊറോന പള്ളി കൂദാശ 23ന്
11:40 PM Nov 15, 2019 | Deepika.com