തിരുവനന്തപുരം: നെൽകർഷകർക്ക് ആവശ്യത്തിനുള്ള നെൽവിത്ത് അടിയന്തരമായി എത്തിക്കുമെന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സബ്മിഷനു മറുപടിയായാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. അപ്പർ കുട്ടനാട്ടിലെ കർഷകർക്കു നെൽവിത്ത് ഈ മാസം 18നകം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയിൽ ശക്തമായ കടലാക്രമണത്തിൽ വള്ളവും വലയും ഉൾപ്പെടെ നാശം സംഭവിച്ച മത്സ്യത്തൊഴിലാളികളുടെ നാശനഷ്ടം അടിയന്തരമായി കണക്കാക്കുമെന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മ, കെ.ജെ. മാക്സിയുടെ സബ്മിഷനു മറുപടിയായി അറിയിച്ചു.
നാശനഷ്ടം സംബന്ധിച്ചുള്ള കണക്കെടുക്കാൻ ജില്ലാ ഭരണകൂടത്തോടു നിർദേശിച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ട് ലഭ്യമാകുന്നതനുസരിച്ചു തുടർ നടപടി കൈക്കൊള്ളും- മന്ത്രി പറഞ്ഞു.
നെൽവിത്ത് അടിയന്തരമായി എത്തിക്കും: കൃഷിമന്ത്രി
01:10 AM Nov 15, 2019 | Deepika.com