അംശാദായം വർധിപ്പിച്ചു ക്ഷേമനിധി ആനുകൂല്യം ഉയർത്തും: തൊഴിൽ മന്ത്രി
12:56 AM Nov 15, 2019 | Deepika.com
തിരുവനന്തപുരം: അംശാദായം വർധിപ്പിച്ചുകൊണ്ട് ക്ഷേമനിധി ആനുകൂല്യങ്ങൾ കൂട്ടാനാണു സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നു തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ നിയമസഭയെ അറിയിച്ചു. വരുമാനക്കുറവുള്ള ക്ഷേമനിധി ബോർഡുകൾ സർക്കാരിന്റെ സാന്പത്തിക സഹായത്തോടെയാണ് ആനുകൂല്യങ്ങൾ നൽകുന്നത്. 2019ലെ കേരള ആഭരണത്തൊഴിലാളി ക്ഷേമനിധി(ഭേദഗതി) ബില്ലിന്മേലുള്ള ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.