സി​സ്റ്റേ​ഴ്സ് ഓ​ഫ് ചാ​രി​റ്റി ജൂ​ബി​ലിസ​മാ​പ​നം, കൃ​ത​ജ്ഞ​താ​ബ​ലി 19ന്

11:38 PM Nov 14, 2019 | Deepika.com
തൃ​​​ശൂ​​​ർ: ചാ​​​രി​​​റ്റി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ (സി​​​എ​​​സ്‌​​​സി) പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി സ​​​മാ​​​പ​​​നം 19നു ​​​തൃ​​​ശൂ​​​ർ കോ​​​ല​​​ഴി മ​​​രി​​​യ​​​ഭ​​​വ​​​ൻ ജ​​​ന​​​റ​​​ലേ​​​റ്റി​​​ൽ ആ​​​ഘോ​​​ഷി​​​ക്കും.

ധ​​​ന്യ​​​ൻ ഫാ. ​​അ​​​ഗ​​​സ്റ്റി​​​ൻ ജോ​​​ൺ ഊ​​​ക്ക​​​നാ​​​ണ് സി​​​എ​​​സ്‌​​​സി സ്ഥാ​​​പ​​​ക​​​ൻ. തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ൽ 1944 ന​​​വം​​​ബ​​​ർ 21നാ​​​ണ് മൂ​​​ന്ന് അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി ചാ​​​രി​​​റ്റി സ​​​ന്യാ​​​സി​​​നീ​​​സ​​​മൂ​​​ഹം പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ച​​​ത്. 1995ൽ ​​​പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ട സി​​​എ​​​സ്‌​​​സി​​​യി​​​ൽ ഇ​​​ന്നു മൂ​​​ന്നു പ്രോ​​​വി​​​ൻ​​​സു​​​ക​​​ളി​​​ലാ​​​യി 800ൽ​​​പ​​​രം അം​​​ഗ​​​ങ്ങ​​​ളു​​​ണ്ട്. ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ 120 ശാ​​​ഖാ​​​ഭ​​​വ​​​ന​​​ങ്ങ​​​ളും 117 ശു​​​ശ്രൂ​​​ഷാ​​​രം​​​ഗ​​​ങ്ങ​​​ളു​​​മു​​​ണ്ട്. 19നു ​​​രാ​​​വി​​​ലെ 9.30നു ​​​കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​യും തു​​​ട​​​ർ​​​ന്ന് പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​വും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​ക്കു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും.

തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത മെ​​​ത്രാ​​​ൻ മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രി​​​ക്കും. രാ​​​വി​​​ലെ 11.30നു ​​പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. രാ​​​മ​​​നാ​​​ഥ​​​പു​​​രം രൂ​​​പ​​​ത മെ​​​ത്രാ​​​ൻ മാ​​​ർ പോ​​​ൾ ആ​​​ല​​​പ്പാ​​​ട്ട് അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി സ്മ​​ര​​ണി​​ക​​യു​​ടെ പ്ര​​​കാ​​​ശ​​​ന​​​ക​​​ർ​​​മം കൃ​​​ഷി​​​മ​​​ന്ത്രി വി.​​​എ​​​സ്.​ സു​​​നി​​​ൽ​​​കു​​​മാ​​​ർ നി​​​ർ​​​വ​​​ഹി​​​ക്കും. പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ പ​​​രി​​​സ​​​മാ​​​പ്തി ഉ​​​ദ്ഘാ​​​ട​​​നം ര​​​മ്യ ഹ​​​രി​​​ദാ​​​സ് എം​​​പി നി​​​ർ​​​വ​​​ഹി​​​ക്കും. സി​​​എം​​​ഐ പ്രി​​​യോ​​​ർ ജ​​​ന​​​റ​​​ൽ റ​​​വ.​​​ഡോ. പോ​​​ൾ ആ​​​ച്ചാ​​​ണ്ടി, അ​​​നി​​​ൽ അ​​​ക്ക​​​ര എം​​​എ​​​ൽ​​​എ, സി​​​സ്റ്റ​​​ർ അ​​​നീ​​​ജ സി​​​എം​​​സി, പി.​​​ജി.​ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ, വി.​​​കെ.​ സു​​​രേ​​​ഷ്കു​​​മാ​​​ർ, പീ​​​റ്റ​​​ർ എം. ​​​രാ​​​ജ്, കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ൻ ഓ​​​ഫ് ദ ​​​സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് ചാ​​​രി​​​റ്റി സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ ലു​​​സീ​​​ന, വി​​​കാ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ ഫ്ള​​​വ​​​ർ​​​ലെ​​​റ്റ് സി​​​എ​​​സ്‌​​​സി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി ഗാ​​​നം സി​​​എ​​​സ്‌​​​സി ഗാ​​​യ​​​ക​​​സം​​​ഘം ആ​​​ല​​​പി​​​ക്കും. 2018 ന​​​വം​​​ബ​​​ർ 20ന് ​​​ആ​​​രം​​​ഭി​​​ച്ച ജൂ​​​ബി​​​ലി വ​​​ർ​​​ഷ​​​ത്തി​​​ൽ ഇ​​​തി​​​ന​​​കം ഒ​​​ട്ടേ​​​റെ ആ​​​ത്മീ​​​യ ന​​​വീ​​​ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളും ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ന​​​ട​​​ത്തി. യു​​​വ​​​ജ​​​ന ജീ​​​വി​​​ത​​​ദ​​​ർ​​​ശ​​​ന ക്യാ​​​മ്പു​​​ക​​​ളും സം​​​ഘ​​​ടി​​​പ്പി​​​ച്ചു.