കൊച്ചി: കുപ്പിയിലാക്കി വിൽക്കുന്ന കുടിവെള്ളം അവശ്യ സാധന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരുമെന്ന ഉത്തരവ് റദ്ദാക്കാൻ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.
വൻതുക നിക്ഷേപിച്ച് കന്പനി സ്ഥാപിച്ച് തൊഴിലാളികളെ നിയമിച്ചാണു കുപ്പി വെള്ളം വില്പനയ്ക്കായി തയാറാക്കുന്നത്. ഈ ഘടകങ്ങൾ പരിഗണിച്ചാണ് അസോസിയേഷൻ കുപ്പിവെള്ളത്തിനു വില നിശ്ചയിക്കുന്നത്.
കുപ്പി വെള്ളം: ഉത്തരവ് റദ്ദാക്കണമെന്ന് ഹർജി
01:36 AM Nov 15, 2019 | Deepika.com