കെസിവൈഎം പ്രചോദിനി ഇന്നു മുതൽ

11:38 PM Nov 14, 2019 | Deepika.com
കോ​​ട്ട​​യം: കെ​​സി​​വൈ​​എം സം​​സ്ഥാ​​ന​​സ​​മി​​തി വി​​ജ​​യ​​പു​​രം രൂ​​പ​​ത​​യു​​ടെ ആ​​തി​​ഥേ​​യ​​ത്വ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സം​​സ്ഥാ​​ന​​ത​​ല വ​​നി​​ത ക്യാ​​ന്പ് ’പ്ര​​ചോ​​ദി​​നി-2019’​ന് ​ഇ​​ന്നു കോ​​ട്ട​​യം വി​​മ​​ല​​ഗി​​രി പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ തു​​ട​​ക്കം. കേ​​ര​​ള​​ത്തി​​ലെ 32 രൂ​​പ​​ത​​ക​​ളി​​ൽ​​നി​​ന്നാ​​യി 150ൽ​​പ​​രം യു​​വ​​തി​​ക​​ൾ പ​​ങ്കെ​​ടു​​ക്കു​​ന്ന ക്യാ​​ന്പ് തോ​​മ​​സ് ചാ​​ഴി​​ക്കാ​​ട​​ൻ എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ പൂ​​വ​​ത്തി​​ങ്ക​​ൽ, നി​​ഷ ജോ​​സ്, സി​​സ്റ്റ​​ർ നോ​​ർ​​ബ​​ട്ട സി​​ടി​​സി, ഡോ. ​​അ​​ഭി​​രാ​​മി തു​​ട​​ങ്ങി​​യ​​വ​​ർ ക്ലാ​​സു​​ക​​ൾ​​ക്കു നേ​​തൃ​​ത്വം ന​​ല്കും.

മൂ​​ന്നു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ത്ത​​പ്പെ​​ടു​​ന്ന ക്യാ​​ന്പ് 17നു ​​സ​​മാ​​പി​​ക്കും. സ​​മാ​​പ​​ന ​സ​​മ്മേ​​ള​​നം സം​​സ്ഥാ​​ന യു​​വ​​ജ​​ന ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ചി​​ന്താ ജെ​​റോം ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. ഫാ. ​​സ്റ്റീ​​ഫ​​ൻ തോ​​മ​​സ് ചാ​​ല​​ക്ക​​ര, ബി​​ജോ പി. ​​ബാ​​ബു, ഡെ​​ലി​​ൻ ഡേ​​വി​​ഡ്, സി​​സ്റ്റ​​ർ റോ​​സ് മെ​​റി​​ൻ എ​​സ്ഡി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും. സം​​സ്ഥാ​​ന ​പ്ര​​സി​​ഡ​​ന്‍റ് സി​​റി​​യ​​ക് ചാ​​ഴി​കാ​ട​​ൻ, കെ.​​എ​​സ്. ടീ​​ന, റോ​​സ്മോ​​ൾ ജോ​​സ്, ഡെ​​നി​​യ സി​​സി ജ​​യ​​ൻ, സി​​സ്റ്റ​​ർ റാ​​ണി സി​​എം​​എം, ഫാ. ​​ജോ​​ണ്‍ വി​​യാ​​നി, വ​​ർ​​ഗീ​​സ് മൈ​​ക്കി​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ ക്യാ​​ന്പി​​നു നേ​​തൃ​​ത്വം ന​​ല്കും.