പൊൻകുന്നം: രോഗിയുമായി ആശുപത്രിയിലേക്കു പോയ കാർ അപകടത്തിൽപ്പെട്ടു. പിന്നീട് മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രോഗി മരിച്ചു. ഇളങ്ങുളം ഒട്ടക്കൽ കുത്തിവളശേൽ കെ.ടി. ജോസഫ് (68) ആണ് മരിച്ചത്.
ഇദ്ദേഹത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയ കാർ ബുധനാഴ്ച രാത്രി 12.30ന് പാലാ-പൊൻകുന്നം റോഡിൽ അട്ടിക്കലിനു സമീപം വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ട ജോസഫ് വീട്ടിൽ തലചുറ്റിവീണ് അബോധാവസ്ഥയിലായപ്പോൾ വീട്ടുകാർ ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയായിരുന്നു അപകടം.
ജോസഫിനും ഒപ്പമുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടില്ല. രോഗാവസ്ഥ മൂലമാണ് മരണമെന്നാണ് കരുതുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവൂ എന്ന് പൊൻകുന്നം പോലീസ് അറിയിച്ചു.
ഭാര്യ: മോളി ചങ്ങനാശേരി പുതുപ്പറന്പിൽ കുടുംബാംഗം. മക്കൾ: ജിജൻ, ജിബിൻ, ജിജോ. മരുമകൾ: സനൂബ. സംസ്കാരം ഇന്ന് 10.30-ന് ഇളങ്ങുളം സെന്റ് മേരീസ് പള്ളിയിൽ.
രോഗിയുമായി പോയ കാർ അപകടത്തിൽപ്പെട്ടു; രോഗി മരിച്ചു
11:38 PM Nov 14, 2019 | Deepika.com