കൊച്ചി: വാളയാർ കേസിൽ പ്രതികളെ വിചാരണക്കോടതി വെറുതേ വിട്ടതിനെതിരേ സർക്കാരും അപ്പീൽ നൽകാനൊരുങ്ങുന്നു. ഇന്ന് അപ്പീൽ നൽകിയേക്കും. ഇതിനായി കേസിന്റെ രേഖകളും ഫയലുകളും ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിജിപി ഓഫീസിൽ ഹാജരാക്കി.
ഒന്‍പതും 13ഉം വയസുള്ള പെണ്‍കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തെത്തുടർന്ന് വിചാരണ നേരിട്ട ആറു പ്രതികളെ വെറുതേ വിട്ടത് ചോദ്യം ചെയ്താണു സർക്കാരും അപ്പീൽ നൽകാനൊരുങ്ങുന്നത്.
അന്വേഷണ സംഘം രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങൾക്ക് വഴങ്ങിയതും പ്രതികളുടെ രാഷ്ട്രീയ സമ്മർദവും കേസന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നെന്ന് അമ്മ നൽകിയ അപ്പീലിൽ പറയുന്നുണ്ട്.
സർക്കാർ അപ്പീൽ നൽകും
12:29 AM Nov 14, 2019 | Deepika.com