തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പാക്കിയ വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതിയിൽ ഇതുവരെ 195.6 കോടി നൽകിയിട്ടുണ്ടെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു.
2017-18ൽ 2.9 കോടി, 2018-19ൽ 153.8 കോടി, ഇക്കൊല്ലം ഇതുവരെ 38.8 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. ഈ പദ്ധതി പ്രകാരം 78062 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 5512 എണ്ണം യോഗ്യതയില്ലാത്തതിനാൽ നിരസിച്ചു. 30041 അപേക്ഷകൾ താത്കാലികമായി മരവിപ്പിച്ചു. 42509 അപേക്ഷകൾ ബാങ്കുകൾ പരിശോധിച്ചു. ഇവയിൽ എസ്.എൽ.ബി.സി ശിപാർശയോടെ സമർപ്പിച്ച 19091 അപേക്ഷകളിലാണ് പണം അനുവദിച്ചത്. ബാക്കിയുള്ള അപേക്ഷകൾ ബാങ്കുകളുടെ പരിഗണനയിലാണ്. ഐ.സി.ബാലകൃഷ്ണന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതിയിൽ 195.6 കോടി നൽകി
11:49 PM Nov 13, 2019 | Deepika.com