സുപ്രീം കോടതി വിധി ശക്തി പകരുമെന്ന് ആർടിഐ കേരളാ ഫെഡറേഷൻ
11:43 PM Nov 13, 2019 | Deepika.com
കൊച്ചി: സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധിയെ ആർടിഐ കേരള ഫെഡറേഷൻ സംസ്ഥാന സമിതി സ്വാഗതം ചെയ്തു. സുതാര്യതയുടെ സൂര്യപ്രകാശം രാജ്യത്തെ ജുഡീഷറിയിലേക്ക് കടന്നുവരുന്നതിനു വഴിയൊരുക്കാൻ വിപ്ലവാത്മകമായ ഈ വിധിന്യായത്തിലൂടെ കഴിയുമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡി.ബി. ബിനു, ജനറൽ സെക്രട്ടറി അഡ്വ. എ. ജയകുമാർ എന്നിവർ പറഞ്ഞു.