തിരുവനന്തപുരം: പ്രളയത്തിൽ നാശനഷ്ടമുണ്ടായ വ്യവസായങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും സർക്കാരിന്റെ ഉജ്ജീവനം പദ്ധതിയിൽ വായ്പ നൽകാൻ ബാങ്കുകൾ തയാറാവുന്നില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ.
സജി ചെറിയാന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ ചെങ്ങന്നൂരിൽ 275 സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളും 749 കടകളുമാണ് തകർന്നത്. ഉജ്ജീവനം പദ്ധതിയിലേക്ക് 213 അപേക്ഷകൾ ലഭിച്ചു. 88 സ്ഥാപനങ്ങൾക്ക് ഇതുവരെ 301.27ലക്ഷം രൂപ വായ്പ അനുവദിച്ചു. 97 അപേക്ഷകൾ തീർപ്പായിട്ടില്ല. 28 അപേക്ഷകൾ ബാങ്കുകൾ തള്ളിക്കളഞ്ഞു.
പ്രളയത്തിൽ നാശമുണ്ടായ വ്യാപാരികൾക്ക് വായ്പ നല്കാൻ ബാങ്കുകൾക്ക് മടി: മന്ത്രി
11:43 PM Nov 13, 2019 | Deepika.com