കൊച്ചി: മലയോര മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള മലയോര വികസന സംഗമത്തിന്റെ ലോഗോ പ്രകാശം ചെയ്തു. നിയമസഭാ സമുച്ചയത്തിലെ വനം മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. രാജു, എംഎൽഎമാരായ റോഷി അഗസ്റ്റ്യൻ, എൻ. ജയരാജ് എന്നിവർക്കു ലോഗോ നൽകി പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ അങ്കമാലി നഗരസഭ ചെയർപേഴ്സൺ എം.എ. ഗ്രേസി, സജി വർഗീസ്, നോജി ജോസ്, അജി ബി. റാന്നി, ഷിബു വട്ടപ്പാറ, ബി. ഷാജി എന്നിവർ പങ്കെടുത്തു. മലയോര പ്രദേശത്തിന്റെ സമഗ്രവികസനം മുൻനിർത്തി 21 വർഷം മുൻപു തുടക്കംകുറിച്ച അങ്കമാലി-എരുമേലി- തിരുവനന്തപുരം ശബരി റെയിൽവേയും വിമാനത്താവള പദ്ധതിയും സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടു ഡിസംബർ അവസാന വാരം കോട്ടയത്താണു മലയോര വികസന സംഗമം സംഘടിപ്പിക്കുന്നത്.
ഹൈക്കോടതി മുൻ ജസ്റ്റീസ് ബി. കമാൽ പാഷയുടെ അധ്യക്ഷതയിലാണു സംഗമം നടക്കുക. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സാമൂഹിക സാംസ്കാരിക, വ്യവസായിക രംഗങ്ങളിലെ പ്രമുഖർ മതസാമുദായിക നേതാക്കൾ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുക്കും.
മലയോര വികസന സംഗമം ലോഗോ പ്രകാശനം ചെയ്തു
11:34 PM Nov 13, 2019 | Deepika.com